നിയമമറിഞ്ഞ് തെരുവിൽ ഗുണ്ടായിസം കളിക്കുന്ന തെരുവുപട്ടികൾ

നിയമമറിഞ്ഞ് തെരുവിൽ ഗുണ്ടായിസം കളിക്കുന്ന തെരുവുപട്ടികൾ
Oct 9, 2025 12:39 PM | By PointViews Editr

കണ്ണൂർ: മഴക്കാലമൊടുങ്ങിയപ്പോൾ തെരുവുപട്ടികൾ പട്ടണങ്ങളെയും ഗ്രാമങ്ങളേയും ഭയപ്പെടുത്തി കീഴടക്കാൻ തുടങ്ങി. ഒപ്പം കുറുക്കൻമാരും. പട്ടിയെ പിടിക്കാൻ നിയമ തടസമുണ്ടെന്ന വ്യാഖ്യാനത്തോടെ തെരുവുനായ്ക്കളെ ഇല്ലാതാക്കുന്നതിൽ നിന്നും പഞ്ചായത്തുകളും സർക്കാരുകളും ഓടിയൊളിക്കുകയാണ്. എന്നിട്ടും പഞ്ചായത്ത് രാജും ഇന്ത്യൻ തിരഞ്ഞെടുപ്പ് നയങ്ങളും പറഞ്ഞ് ജനങ്ങൾ വോട്ടു ചെയ്യുകയും ഭരിക്കാൻ ആളുകളെ നിയമിക്കുകയും ചെയ്യുന്നുണ്ട്. ഒരു തെരുവുപട്ടിയെ ഓടിച്ചു വിടാൻ പോലും അധികാരമില്ലാതാകുന്ന പഞ്ചായത്ത് ഭരണക്രമത്തിൽ നിയമങ്ങളിൽ പരിഷ്കരണവും മാറ്റവും വരുത്തേണ്ട കാലമായിരിക്കുന്നു എന്ന് പറയാൻ പോലും ആരുമില്ലാത്ത സ്ഥിതിയിലാണ് കേരളമുള്ളത്. പേര് പഞ്ചായത്ത് രാജ് ആക്ട് എന്നാണ് എങ്കിലും ഒരു നല്ല തുക റോഡിനായി ഫണ്ടനുവദിക്കാൻ പോലും കഴിയാത്ത ലോക്കൽ സെൽഫ് ഗവൺമെൻ്റ് സംവിധാനമാണ് കഴിഞ്ഞ 10 വർഷമായി ഇവിടെ നിലനിൽക്കുന്നത്. കുറച്ച് പരിസ്ഥിതിവാദികളും കുറേ ശാസ്ത്രസാഹിത്യ പരിഷത്തുകാരും പിന്നെ കുറേ റിട്ടയർ ചെയ്ത ഇടത് പക്ഷ സർക്കാർ ഉദ്യോഗസ്ഥരും കുറച്ച് ഓഞ്ഞ ബുദ്ധിജീവികളും മെനയുന്ന അബദ്ധ പദ്ധതികളുടെയും മിഷനുകളുടേയും കൂട്ടിക്കൊടുപ്പുകാർ മാത്രമായി പഞ്ചായത്ത് രാജിലെ ജനപ്രതിനിധികളെ മാറ്റിയ നിലയാണിപ്പോൾ ഉള്ളത്. അത്തരക്കാർ അടിഞ്ഞുകൂടിയ കില എന്ന മറ്റൊരു സംവിധാനം യഥാർത്ഥത്തിൻ ഗ്രാമ സ്വരാജ് സങ്കൽപ്പത്തിൻ്റെ പരിപ്പെടുത്തു എന്ന് വേണമെങ്കിൽ പറയാം. ഒരു തെരുവുപട്ടിയെ കല്ലെടുത്തെറിയണമെങ്കിൽ സെക്രട്ടറിയുടെ കാല് പിടിക്കേണ്ട അവസ്ഥയാണ് പല പഞ്ചായത്ത് പ്രസിഡൻ്റുമാർക്കു ഞ്ചത്. അതല്ല എങ്കിൽ പഞ്ചായത്തിലെ മൃഗഡോക്ടറുടെ അനുമതിപത്രം വാങ്ങേണ്ടി വരും തെരുവ് പട്ടിയെ ഒന്നോടിച്ചുവിടണമെങ്കിൽ.സംസ്ഥാനത്തിലെ ടൗണുകളുടെയും ഗ്രാമങ്ങളുടേയും അധികാരം തെരുവു പട്ടികൾ പിടിച്ചെടുത്തിട്ട് വർഷങ്ങളായി. ഹൈവേകൾ മുതൽ നാട്ടുവഴികൾ വരെയും

റോഡിലും തെരുവ് നായകളുടെ കൂട്ടം ചുറ്റിയടിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. സ്കൂൾ കുട്ടികളെ റോഡിലിട്ട് കടിച്ചുകീറുന്ന സംഭവങ്ങൾ നിത്യവും അരങ്ങേറുന്നു. തെരുവുനായ ശല്യത്തിനെതിരെ തെരുവു നാടകം കളിക്കുമ്പോൾ തെരുവുനായുടെ കടിയേറ്റ സംഭവം വരെയുണ്ട്. പക്ഷെ തെരുവുനായയെ തൊടാൻ സാധിക്കില്ല. തെരുവുനായ വ്യാപാരികൾക്കും വഴിയാത്രക്കാർക്കും ഭീഷണിയായിട്ടും ഇവയെ പ്രതിരോധിക്കാൻ ഒരു നടപടിയും ഉണ്ടാകുന്നില്ല. തെരുവ് നായ ശല്യത്തിന് പരിഹാരം തേടി വ്യാപാരികളും നാട്ടുകാരും പഞ്ചായത്ത് സെക്രട്ടറിക്കും, പ്രസിഡൻ്റിനും പല പരാതികളും നൽകിയെങ്കിലും നടപടി മാത്രം ഉണ്ടാകുന്നില്ല. രാത്രിയിൽ വഴി കടന്നു പോകുന്ന കാൽനട യാത്രക്കാരുടെ നേരെ ഇവ പാഞ്ഞടുക്കാറുണ്ട്. സ്‌കൂളിൽ പോകുന്ന വിദ്യാർഥികളും തെരുവു നായയുടെ ആക്രമണത്തെ ഭയന്നാണ് കടന്നു പോകുന്നത്. ഇക്കാര്യത്തിൽ പരിഹാരം ഉണ്ടാകാത്ത പക്ഷം കച്ചവട സ്‌ഥാപനങ്ങൾ അടച്ചിടുകയല്ലാതെ മറ്റ് വഴികൾ ഇല്ലെന്ന് വ്യാപാരികൾ പറയുന്നു. കടത്തിണ്ണകളിൽ കൂട്ടമായി തെരുവു നായ്ക്കൾ കിടക്കുന്നതിനാൽ സ്‌ഥാപനം തുറക്കാൻ കഴിയാത്ത അവസ്‌ഥയും ഉണ്ട്. കൂസലില്ലാതെ കിടക്കുന്ന ഇവയെ ഓടിക്കാൻ ശ്രമിച്ചാൽ തിരിഞ്ഞു നിന്ന് ആക്രമിക്കുന്ന പ്രവണതയും ഉണ്ട്. അതിനാൽ തന്നെ ഇടപാടുകാർ കടകളിൽ കയറാതെ പോകുന്ന സംഭവവും ഉണ്ട്. സ്ഥിതി കൂടുതൽ വഷളായത് നിയമ ദുർവ്യാഖ്യാനങ്ങൾ കൊണ്ടാണ്. എന്നാൽ ഇനി വരുന്ന പഞ്ചായത്ത് ഭരണസമിതികൾ ഇനിയുണ്ടാകണം. നിയമം നേരേ ചൊവ്വേ നീതിപൂർവ്വകമായി നടപ്പിലാക്കാൻ കഴിവുള്ള ഒരു ഭരണ സമിതി വേണം ഇനിയെങ്കിലും.

Stray dogs who play hooliganism on the streets despite knowing the law

Related Stories
ഉലകനായകനും കംപ്ലീറ്റ് ആക്ടറും മെഗാസ്റ്റാറുമൊക്കെ ഉലക്ക നായകരാണോ അതോ നട്ടെല്ലുള്ളവരാണോ എന്ന് നവംബർ 1ന് അറിയാം. കട്ട വെയ്റ്റിങ്ങ്.

Oct 27, 2025 10:32 AM

ഉലകനായകനും കംപ്ലീറ്റ് ആക്ടറും മെഗാസ്റ്റാറുമൊക്കെ ഉലക്ക നായകരാണോ അതോ നട്ടെല്ലുള്ളവരാണോ എന്ന് നവംബർ 1ന് അറിയാം. കട്ട വെയ്റ്റിങ്ങ്.

ഉലകനായകനും കംപ്ലീറ്റ് ആക്ടറും മെഗാസ്റ്റാറുമൊക്കെ ഉലക്ക നായകരാണോ അതോ നട്ടെല്ലുള്ളവരാണോ എന്ന് നവംബർ 1ന് അറിയാം. കട്ട...

Read More >>
കേളകത്തെ സമ്പൂർണ്ണ കളിക്കള പ്രഖ്യാപന തട്ടിപ്പിനെ പൊളിച്ചടുക്കി യൂത്ത് കോൺഗ്രസ്. നേരേ ചൊവ്വേ ഒരു ഷട്ടിൽ കോർട്ട് പോലും നിർമിക്കാത്ത പഞ്ചായത്തിൻ്റെ വ്യാജ അവകാശവാദമാണ് പൊളിയുന്നത്.

Oct 27, 2025 06:36 AM

കേളകത്തെ സമ്പൂർണ്ണ കളിക്കള പ്രഖ്യാപന തട്ടിപ്പിനെ പൊളിച്ചടുക്കി യൂത്ത് കോൺഗ്രസ്. നേരേ ചൊവ്വേ ഒരു ഷട്ടിൽ കോർട്ട് പോലും നിർമിക്കാത്ത പഞ്ചായത്തിൻ്റെ വ്യാജ അവകാശവാദമാണ് പൊളിയുന്നത്.

കേളകത്തെ സമ്പൂർണ്ണ കളിക്കള പ്രഖ്യാപനം തട്ടിപ്പിനെ പൊളിച്ചടുക്കി യൂത്ത് കോൺഗ്രസ്. നേരേ ചൊവ്വേ ഒരു ഷട്ടിൽ കോർട്ട് പോലും നിർമിക്കാത്ത...

Read More >>
കേളകത്തെ സമ്പൂർണ്ണ കളിക്കള പ്രഖ്യാപനം, തട്ടിപ്പിനെ പൊളിച്ചടുക്കി യൂത്ത് കോൺഗ്രസ്. നേരേ ചൊവ്വേ ഒരു ഷട്ടിൽ കോർട്ട് പോലും നിർമിക്കാത്ത പഞ്ചായത്തിൻ്റെ വ്യാജ അവകാശവാദമാണ് പൊളിയുന്നത്.

Oct 27, 2025 06:31 AM

പാതാളം വിഴുങ്ങി കാരണഭൂതനും സർക്കാർ  ഭൂമി വിഴുങ്ങി രാജീവ് ചന്ദ്രശേഖരനും.

Oct 26, 2025 05:00 PM

പാതാളം വിഴുങ്ങി കാരണഭൂതനും സർക്കാർ ഭൂമി വിഴുങ്ങി രാജീവ് ചന്ദ്രശേഖരനും.

പാതാളം വിഴുങ്ങി കാരണഭൂതനും സർക്കാർ ഭൂമി വിഴുങ്ങി രാജീവ്...

Read More >>
കാട്ടു കള്ളൻമാരും കെ കൊള്ളക്കാരും തമ്മിൽ എന്താ ബന്ധം? കെ. കാരണഭൂതവും കൂട്ടരും കേരളത്തെ തുരക്കുന്നു.

Oct 26, 2025 02:50 PM

കാട്ടു കള്ളൻമാരും കെ കൊള്ളക്കാരും തമ്മിൽ എന്താ ബന്ധം? കെ. കാരണഭൂതവും കൂട്ടരും കേരളത്തെ തുരക്കുന്നു.

കാട്ടു കള്ളൻമാരും കെ കൊള്ളക്കാരും തമ്മിൽ എന്താ ബന്ധം? കെ. കാരണഭൂതവും കൂട്ടരും കേരളത്തെ...

Read More >>
യെസ് എന്ന് മാത്രം ഗവർണർ എഴുതിയാൽ വിജയൻശ്രീയുടെ സർക്കാർ പുറത്താകുമെന്നിരിക്കെ മഴ നനഞ്ഞ് ന്യുമോണിയ പിടിക്കണോ രാജീവ് ചന്ദ്രശേഖരാ?

Oct 25, 2025 01:50 PM

യെസ് എന്ന് മാത്രം ഗവർണർ എഴുതിയാൽ വിജയൻശ്രീയുടെ സർക്കാർ പുറത്താകുമെന്നിരിക്കെ മഴ നനഞ്ഞ് ന്യുമോണിയ പിടിക്കണോ രാജീവ് ചന്ദ്രശേഖരാ?

യെസ് എന്ന് മാത്രം ഗവർണർ എഴുതിയാൽ വിജയൻശ്രീയുടെ സർക്കാർ പുറത്താകുമെന്നിരിക്കെ മഴ നനഞ്ഞ് ന്യുമോണിയ പിടിക്കണോ രാജീവ്...

Read More >>
Top Stories